പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ശങ്കര ഡി

പ്രസിഡൻ്റ്

അശ്വിനി കെ എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹമീദ് കെടഞ്ചി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജനി ജി ആർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അവിനാഷ് റൈ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ് കുമാർ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തദ്ദേശ സ്ഥാപനം - ബദിയടുക്ക ഗ്രാമ പഞ്ചായത്ത് 

ജില്ല- കാസറഗോഡ്

താലൂക്ക് -  കാസറഗോഡ്

ബ്ലോക്ക്-  കാസറഗോഡ്

വിലാസം-

പെരഡാല പി ഒ

ചെങ്കള വഴി

കാസറഗോഡ്

671551

ജനസംഘ്യ - 34207

പുരുഷൻ- 16988

സ്ത്രീ - 17219

വാർഡുകൾ - 21

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസർഗോഡ്, 77 കിലോമീറ്റർ കടൽത്തീരവും ചന്ദ്രഗിരി, ഷിറിയ ഉൾപ്പെടെയുള്ള പ്രധാന നദികളുമായി 1984-ൽ സംസ്ഥാനത്തെ പതിനാലാമത് ജില്ലയായി രൂപീകൃതമായി. ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട, വലിയപറമ്പ് ദ്വീപ്, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ഒമ്പതാം നൂറ്റാണ്ടിലെ അനന്തപുരം ജലക്ഷേത്രം, കാപ്പിൽ ബീച്ച് എന്നിവ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പ്രശസ്തമായ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതി ചെയ്യുന്ന ഈ ജില്ല അടയ്ക്ക, പുകയില, വറ്റൽ മുളക് എന്നിവയുടെ ഉത്പാദനത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ജനസംഖ്യയിൽ ഭൂരിഭാഗവും മലയാളികളാണെങ്കിലും കന്നഡ, തുളു, മറാട്ടി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഒത്തുജീവിക്കുന്ന ഒരു സാംസ്കാരിക വൈവിധ്യമാർന്ന പ്രദേശമാണിത്. വിജയനഗര സാമ്രാജ്യത്വത്തിന്റെ ചരിത്രപശ്ചാത്തലമുള്ള...

കൂടുതൽ വായിക്കുക